രഞ്ജി ട്രോഫി : കേരളവും ഹൈദരാബാദും തമ്മിലുള്ള മത്സരം സമനിലയില്‍

single-img
24 December 2014

akകേരളവും ഹൈദരാബാദും തമ്മിലുള്ള രഞ്ജി മത്സരം സമനിലയില്‍ . കേരളം ഉയര്‍ത്തിയ 177 റണ്‍സെന്ന ഒന്നാമിന്നിംഗ്സ് ലീഡ് പിന്തുടര്‍ന്ന ഹൈദരാബാദ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സെടുത്തു. മത്സരം സമനിലയിലായതോടെ കേരളത്തിന് മൂന്നു പോയിന്‍റും ഹൈദരാബാദിന് ഒരു പോയിന്‍റും ലഭിച്ചു.

 

ഹൈദരാബാദിനു വേണ്ടി രണ്ടാം ഇന്നിംഗ്സ് കളിക്കാനിറങ്ങിയ തന്‍മയ് അഗര്‍വാളും(110) അക്ഷത്ത് റെഡിയും (104) സെഞ്ചുറി നേടി. 177 റണ്‍സെന്ന ഒന്നാമിന്നിംഗ്സ് ലീഡ് നേടിയതോടെ കേരളത്തിന് ബോണസ് പോയിന്‍റ് ഉറപ്പിച്ചിരുന്നു.