കെ മുരളീധരന്‍ വിശ്വസിക്കാന്‍ കൊള്ളാവുന്ന നേതാവ്:ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല

single-img
24 December 2014

rകെ മുരളീധരന്‍ വിശ്വസിക്കാന്‍ കൊള്ളാവുന്ന നേതാവെന്ന്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല. കെ.പി.സി.സിയുടെ ഏറ്റവും നല്ല അധ്യക്ഷനായിരുന്നു മുരളീധരന്‍. താന്‍ കെ.പി.സി.സി പ്രസിഡന്റായി ഇരിക്കുമ്പോഴാണ്‌ അദ്ദേഹത്തെ പാര്‍ട്ടിയില്‍ തിരിച്ച്‌ കൊണ്ടുവന്നത്‌. മുരളീധരനെപറ്റി തനിക്ക്‌ നല്ല അഭിപ്രായം മാത്രമാണ്‌ ഉള്ളതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

 
നേരത്തെ മുരളിയെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന്‌ ചിലര്‍ പറഞ്ഞിരുന്നതായും മുരളിയെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കുന്നതിനെ എതിര്‍ത്തവരാണ്‌ ഗ്രൂപ്പ്‌ മാനേജര്‍മാരെന്നും സുധീരന്‍ പറഞ്ഞിരുന്നു. ഇതെല്ലാം മുരളി മറന്നുപോയിരിക്കാം. മാധ്യമങ്ങളുടെ മൈക്ക്‌ കാണുമ്പോള്‍ മുരളി ദുര്‍ബലനാകുന്നതായും സുധീരന്‍ ആരോപിച്ചു.