അസമിൽ ബോഡോലാന്‍ഡ് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു

single-img
24 December 2014

modiഅസമിലെ സോണിത്പൂരിലും കൊക്രജറിലും നിരപരാധികളെ കൊന്നൊടുക്കിവര്‍ ഭീരുക്കളാണെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ പ്രതികരിച്ചു. ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് അസം സന്ദര്‍ശിക്കുമെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.

സോണിത്പൂരിലും കൊക്രജറിലും കഴിഞ്ഞ മാസങ്ങളില്‍ നടന്ന സമാധാന ചര്‍ച്ചകളോട് എതിര്‍പ്പുള്ള നാഷനല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡാണ് ആക്രമണം നടത്തിയത്. ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യ-ഭൂട്ടാന്‍ അതിര്‍ത്തിയില്‍ സുരക്ഷ കര്‍ശനമാക്കി.