ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള സ്ഥാനം രാജി വെച്ചു

single-img
24 December 2014

oജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള സ്ഥാനം രാജി വെച്ചു. ഭരണവിരുദ്ധ വികാരം അഞ്ഞടിച്ച കശ്മീരിലെ തിരഞ്ഞെടുപ്പില്‍ ഒമര്‍ അബ്ദുള്ളയടക്കം നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയിലെ പല പ്രമുഖരും തോറ്റിരുന്നു. സോണവാറില്‍ തോല്‍വിയും ബീര്‍വയില്‍ കഷ്ടിച്ചുള്ള ജയവും മാത്രമാണ് ഒമര്‍ അബ്ദുള്ളക്ക് സ്വന്തമാക്കാനായത്.

 

തിരഞ്ഞെടുപ്പില്‍ 17 സീറ്റുകളാണ് നാഷണല്‍ കോണ്‍ഫറന്‍സിന് നേടാനായത്. ഇതില്‍ രണ്ട് സ്വതന്ത്ര സീറ്റുകളും ഉള്‍പ്പെടും. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലൂടെ ഒമര്‍ രാജി സന്നന്ധത അറിയിച്ചിരുന്നു. 2008ലെ തിരഞ്ഞെടുപ്പ് ഫലം അറിയുന്നതിന് മുമ്പ് താന്‍ വളരെയധികം മാനസികപിരിമുറുക്കം അനുഭവിച്ചിരുന്നുവെന്നും എന്നാല്‍ ഇത്തവണ പതിവിലേറെ ശാന്തനായിരുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. എന്തൊക്കെ സംഭവിച്ചാലും താന്‍ സന്തോഷവാനായിരിക്കുമെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.