പരസ്യത്തില്‍ അഭിനയിക്കുന്നതിന് നടി അമല പോളിനെ വിലക്കിയെന്ന വാര്‍ത്തക്കെതിരെ ജ്വല്ലറി

single-img
24 December 2014

amalaജൂവലറികളുടെ പരസ്യത്തില്‍ അഭിനയിക്കുന്നതിന് നടി അമല പോളിനെ വിലക്കിയെന്ന വാര്‍ത്തക്കെതിരെ മില്ലേനിയം ഗോള്‍ഡ്. വാര്‍ത്ത തെറ്റാണെന്നും അമല നിരപരാധിയാണെന്നും ജ്വല്ലറി പുറത്തിറക്കിയ പത്രക്കുറിപ്പ്‌ വ്യക്തമാക്കി. തങ്ങളുടെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായ അമല തികച്ചും പ്രൊഷണലായ നടിയാണ്‌.

 

അടുത്ത വര്‍ഷവും അമലയുമായുള്ള കരാര്‍ തുടരുമെന്നും കുറിപ്പില്‍ ജ്വല്ലറി പറയുന്നു. ദയവായി തെറ്റായ വര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും പത്രക്കുറിപ്പിലൂടെ ജ്വല്ലറി ഗ്രൂപ്പ്‌ ആവശ്യപ്പെട്ടു. പത്രക്കുറിപ്പിന്റെ കോപ്പി അമല പോള്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ ഷെയര്‍ ചെയ്തിട്ടുമുണ്ട്.