വി.എം. സുധീരനെ എന്‍.സി.പിയിലേക്കു സ്വാഗതം ചെയ്യുന്നുവെന്ന് ഉഴവൂര്‍ വിജയന്‍

single-img
24 December 2014

sudheeranകോണ്‍ഗ്രസില്‍നിന്നും യുഡിഎഫില്‍നിന്നും മദ്യനയത്തിന്റെ പേരില്‍ ഒറ്റപ്പെട്ട കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ പാര്‍ട്ടി വിട്ടു പുറത്തു വന്നാല്‍ എന്‍സിപിയിലേക്കു സ്വാഗതം ചെയ്യുമെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍. മദ്യനയത്തില്‍ സ്വന്തം നിലപാടിനെ തള്ളിപ്പറഞ്ഞ മുഖ്യമന്ത്രി കേരളത്തിന് അപമാനമാണ്.

സ്വന്തം പാര്‍ട്ടിക്കാര്‍ വളഞ്ഞിട്ട് ആക്രമിക്കുന്ന മറ്റൊരു കെപിസിസി പ്രസിഡന്റ് സുധീരനല്ലാതെ ഉണ്ടായിട്ടില്ല. ലഹരിവിമുക്തകേരളം എന്ന മുദ്രാവാക്യവുമായാണു സുധീരന്‍ ജാഥ ആരംഭിച്ചതെങ്കില്‍ ജാഥ തിരുവനന്തപുരത്ത് എത്തിയപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ലഹരികേരളം എന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണെന്നും അദേ്ദഹം പറഞ്ഞു. അഴിമതി മന്ത്രിമാര്‍ക്കെതിേേര എല്‍ഡിഎഫ് നടത്തുന്ന പോരാട്ടത്തില്‍ പിന്തുണ നല്‍കാന്‍ സുധീരന്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.