ഇസ്ലാമിക്‌ സ്‌റ്റേറ്റ്‌ ജിഹാദികളുടെ പിടിയിലാകുന്ന സ്‌ത്രീകളും കുട്ടികളും ലൈഗിംക പീഡനത്തിനിരയായി ആത്‌മഹത്യ ചെയ്യുന്നതായി റിപ്പോര്‍ട്ട്‌

single-img
24 December 2014

bഇസ്ലാമിക്‌ സ്‌റ്റേറ്റ്‌ ജിഹാദികളുടെ പിടിയിലാകുന്ന യാസീദി വിഭാഗത്തിലെ സ്‌ത്രീകളും കുട്ടികളും ലൈഗിംക പീഡനത്തിനിരയായി ആത്‌മഹത്യ ചെയ്യുന്നതായി റിപ്പോര്‍ട്ട്‌. ജിഹാദികളുടെ പിടിയിലാകുന്ന യാസീദി സ്‌ത്രീകളെയും കുട്ടികളെയും നിര്‍ബന്ധിത വേശ്യാവൃത്തിക്കു പ്രേരിപ്പിക്കുകയും വില്‍ക്കുകയുമാണു ചെയ്യുന്നത്‌.

 

ഇങ്ങനെ കൈമാറപ്പെട്ടവരില്‍ പലരും നിര്‍ബന്ധിത വേശ്യാവൃത്തിയെ ഭയന്ന്‌ ആത്മഹത്യ ചെയ്യുകയാണെന്നും ആംനസ്‌റ്റി ഇന്റര്‍ നാഷണല്‍ വെളിപ്പെടുത്തി. 14, 15 വയസുള്ള യാസീദി പെണ്‍കുട്ടികളെയും ജിഹാദികള്‍ വേശ്യാവൃത്തിക്കായി നിയോഗിക്കാറുണ്ട്‌. അയല്‍ രാജ്യമായ സിറിയയിലേക്കു സ്‌ത്രീകളെ കൈമാറാറുണ്ടെന്നും ആംനസ്‌റ്റി റിപ്പോര്‍ട്ടുണ്ട്‌.