കനത്ത മുടല്‍മഞ്ഞ്:യമുന ഹൈ-സ്പീഡ് എക്‌സ്പ്രസ്‌വേയില്‍ മുപ്പതോളം കാറുകള്‍ കുട്ടിയിടിച്ചു,അഞ്ച് മരണം

single-img
24 December 2014

accകനത്ത മുടല്‍മഞ്ഞ് കാരണം യമുന ഹൈ-സ്പീഡ് എക്‌സ്പ്രസ്‌വേയില്‍ മുപ്പതോളം കാറുകള്‍ കുട്ടിയിടിച്ചു. അപകടത്തില്‍ അഞ്ച് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അപകടത്തെ തുടര്‍ന്ന് എക്‌സ്പ്രസ്‌വേയില്‍ ഗതാഗതം സ്തംഭിച്ചു.

രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്. കനത്ത മഞ്ഞുവീഴ്ച്ചയെ തുടര്‍ന്ന് 50-100 മീറ്റര്‍ ദൂരപരിധിയില്‍ ഒന്നും കാണാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. കുട്ടിയിടിയില്‍ കാറുകള്‍ മിക്കതും തകര്‍ന്നു.

aci

 

നോയിഡയെ ആഗ്രയുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ ഹൈവേയാണ് യമുന എക്‌സ്പ്രസ് വേ. മഞ്ഞുകാലത്ത് റോഡ് അപകടങ്ങള്‍ക്ക് ഇവിടെ സ്ഥിരം
സംഭവം  ആണ് .acciden