മത്സരത്തിനിടെ യൂസഫ് പഠാൻ അസഭ്യംപറഞ്ഞ കാണിയെ മര്‍ദ്ദിച്ചതായി പരാതി

single-img
24 December 2014

yusufpathanവഡോദര: രഞ്ജി മത്സരത്തിനിടെ യൂസഫ് പഠാൻ അസഭ്യംപറഞ്ഞ കാണിയെ മര്‍ദ്ദിച്ചതായി പരാതി. റിലയന്‍സ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ബറോഡയും ജമ്മുകാശ്മീരും തമ്മില്‍ നടന്ന മത്സരത്തിനിടെയാണ് സംഭവം.  ജമ്മു കശ്മീരിനെതിരെ ബാറ്റ് ചെയ്യുകയായിരുന്ന യൂസഫ് പഠാനെയും ഒപ്പം ക്രീസിലുണ്ടായിരുന്ന അമ്പാട്ടി റായിഡുവിനെയും യുവാവ് കുകി വിളിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് രോക്ഷാകുലനായ യൂസഫ് ഡ്രസിംഗ് റൂമിലെത്തിയ ഉടന്‍ കാണിയെ മുറിയിലേക്ക് വിളിപ്പിക്കുകയും മുഖത്തടിക്കുകയുമായിരുന്നുവെന്ന് ബറോഡ ക്രിക്കറ്റ് അസോസിഷേന്‍ സെക്രട്ടറി സ്‌നേഹല്‍ പരീഖ് പറഞ്ഞു.

സഹോദരനും ക്രിക്കറ്റ് താരവുമായ ഇര്‍ഫാന്‍ പത്താന്‍ തക്ക സമയത്ത് ഇടപെട്ടാണ് പ്രശ്‌നം ഒതുക്കിതീര്‍ത്തത്. എന്നാല്‍, മാച്ച് റഫറി സംഭവത്തെക്കുറിച്ച് ബി.സി.സി.ഐക്ക് റിപ്പോര്‍ട്ട് അയച്ചതായി പറയപ്പെടുന്നു.