കേരളത്തില്‍ നിര്‍ബന്ധിത ‘ഘർവാപ്പസി’ നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

single-img
24 December 2014

umman-chandi22തിരുവനന്തപുരം: കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നിട്ടില്ലെന്നും സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പത്തു ബാറുകളുടെ ലൈസന്‍സ് അനുവദിക്കണമെന്ന ഹൈക്കോടതി ഉത്തരവില്‍ മന്ത്രിസഭ തീരുമാനമെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എപിഎല്‍ വിഭാഗത്തിന് നിലവിലെ അനുകൂല്യം നഷ്ടപ്പെടാതെ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കും. അടിസ്ഥാന സൗകര്യവികസനത്തിനായി ബാങ്കുകളുമായി ചേര്‍ന്നുള്ള പദ്ധതി അംഗീകരിച്ചു. പൊലീസ് ഓഫിസര്‍മാരുടെ യൂണിഫോം അലന്‍വസന്‍സ് വര്‍ധിപ്പിക്കാനും മന്ത്രിസഭാ തീരുമാനിച്ചു.