വെള്ളമടിച്ചാല്‍ വയറ്റില്‍ കിടക്കണം……..

single-img
24 December 2014

വെള്ളമടിച്ചാല്‍ എന്തുമാകാമെന്ന് കരുതരുത്. കാരണം കണ്ടുനില്‍ക്കുന്നവര്‍ കൈയ്യുംകെട്ടി നോക്കി നിന്നെന്നു വരില്ല. അതാണ് ഇവിടെയും സംഭവിച്ചത്. അമിതമായി മദ്യപിച്ച ശേഷം പൊതുജനത്തെ ശല്യപ്പെടുത്തിയ ഏഷ്യന്‍ ദമ്പതിമാരെ യുവാവ് ശരിക്കും കൈകാര്യം ചെയ്തു. മനാമയിലാണ് സംഭവം. യുവാവ് ദമ്പതിമാരെ തല്ലുന്ന വീഡിയോ ഇപ്പോള്‍ യുടുബില്‍ പ്രചരിക്കുന്നുമുണ്ട്.

ഈജിപ്തുകാരന്‍ യുവാവാണ് ദമ്പതിമാരെ പൊതിരെ തല്ലിയത്. മദ്യപിച്ച് ലക്കുകെട്ട ദമ്പതിമാര്‍ ജനത്തിരത്തേറിയ തെുവിലാണ് ആളുകളെ ശല്യം ചെയ്തത്. ദമ്പതിമാരുടെ ആക്രമണം തനിയ്ക്ക് നേരെ തിരിഞ്ഞപ്പോഴാണ് ഈജിപ്തുകാരന്‍ യുവാവ് ദമ്പതിമാരെ കൈയ്യേറ്റം ചെയ്തത് . യുവതിയുടെ ആക്രമണം പരിധി വിട്ടതോടെ യുവാവ് പിന്നെ നോക്കിനിന്നില്ല. ഒന്നേ ചവിട്ടിയുള്ളൂ….പിന്നെ കണ്ടത് ദൂരേക്ക് തെറിച്ചുവീണ യുവതിയേയാണ്. യുവതിയുടെ ഭര്‍ത്താവിനെയും യുവാവ് ശരിക്കും കൈകാര്യം ചെയ്തു. ഒടുവില്‍ എല്ലാം നോക്കിനിന്ന ജനകൂട്ടം യുവാവിനെ പിടിച്ചുമാറ്റിയതോടെയാണ് രംഗം ശാന്തമായത്.