സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ തകർന്നത് 290 സാംസ്‌കാരിക-പൈതൃക സ്മാരകങ്ങളെന്ന് ഐക്യരാഷ്ട്രസഭ

single-img
24 December 2014

SYRIA-CONFLICT-ALEPPO-MOSQUEദമാസ്‌കസ്: സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ തകർന്നത് 290 സാംസ്‌കാരിക-പൈതൃക സ്മാരകങ്ങളെന്ന് ഐക്യരാഷ്ട്രസഭ. ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെയാണ് യുഎന്നിന്റെ ട്രെയ്‌നിംഗ് ആന്‍ഡ് റിസര്‍ച് ആം (യൂനിടാര്‍) ഇക്കാര്യം സ്ഥിരീകരിച്ചത്. 24 സാംസ്‌കാരിക പൈതൃകങ്ങള്‍ പൂര്‍ണമായും 189 എണ്ണം ഭാഗീകമായും 77 എണ്ണം ചെറിയ തോതിലും നശിപ്പിക്കപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. യുനെസ്‌കോ പൈതൃക സ്മാരക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള നിര്‍മ്മിതികളും ആദിമ മനുഷ്യ നാഗരികതയുടെ അടയാളങ്ങളുള്‍പ്പടെയുള്ള അമൂല്യ നിര്‍മ്മിതികളും  നശിപ്പിക്കപ്പെട്ടവയുടെ പട്ടികയിലുണ്ട്.

അലപ്പോയിലെ ഉമവി മസ്ജിദ് കൊള്ളയടിക്കപ്പെടുകയും കേടുപാട് വരുത്തുകയും ചെയ്തിട്ടുണ്ട്. ചരിത്ര പ്രധാന നഗരമായ അലിപ്പോയിലാണ് ഏറ്റവുമധികം നാശനഷ്ടങ്ങളുണ്ടായിട്ടുള്ളത്.  പ്രാചീന നഗരമായ ബോര്‍സയിലെ പ്രധാന സാംസ്‌കാരിക കേന്ദ്രങ്ങളെല്ലാം തകര്‍ക്കപ്പെട്ട നിലയിലാണ്.