പി.കെയിലെ വിവാദപരാമർശം ആമിർഖാനും സംവിധായനും എതിരെ കേസ്

single-img
24 December 2014

pkമുംബൈ: ആമിർഖാനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. പി.കെ എന്ന ചിത്രത്തിലെ പരാമര്‍ശങ്ങളും ദൃശ്യങ്ങളും ഹിന്ദുമത വികാരത്തെ മുറിപ്പെടുത്തിയെന്നാരോപിച്ച് ഹിന്ദു ലീഗല്‍ സെല്‍ സെക്രട്ടറി പ്രശാന്ത് പട്ടേല്‍ നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആമിർഖാന്‍, സംവിധായകന്‍ രാജ്കുമാര്‍ ഹിരാനി നിര്‍മാതാക്കളായ വിധു വിനോദ് ചോപ്ര, സിദ്ധാര്‍ഥ് റോയ് കപൂര്‍ എന്നിവര്‍ക്കെതിരേയാണ് കേസ്.

എന്നാല്‍ മതവികാരം മുറിപ്പെടുത്തുന്ന തരത്തില്‍ ഒന്നും ചിത്രത്തില്‍ ഇലില്ലെന്ന് ആമിർഖാന്‍ പ്രതികരിച്ചു.  സെന്‍സിറ്റീവ് ആയ കഥ പറയുമ്പോള്‍ വിവാദത്തിലേക്ക് വഴുതാതിരിക്കാന്‍ പരമാവധി ശ്രദ്ധ ചെലുത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകരില്‍ 99 ശതമാനവും ഹിന്ദുക്കളാണ്. അവരും അത്തരം വികാരം പ്രകടിപ്പിച്ചില്ല. തന്‍െറ ഹിന്ദുസുഹൃത്തുക്കള്‍ ചിത്രം കണ്ടെന്നും അവര്‍ക്കൊന്നും അങ്ങിനെ തോന്നിയിട്ടില്ലെന്നും ഇത് ജനാധിപത്യരാജ്യമാണെന്നും എല്ലാവര്‍ക്കും അവരുടെ അഭിപ്രായമുണ്ടാകും. അതിനാല്‍ എല്ലാവരുടെയും കാഴ്ചപ്പാടിനെയും വികാരത്തെയും മാനിക്കുന്നെന്നും ചിത്രത്തില്‍ ഒരു മതത്തെയും പ്രത്യേകിച്ച് പരാമര്‍ശിച്ചിട്ടില്ലെന്നും ആമിർഖാൻ പറഞ്ഞു.