സിനിമയ്ക്കു വേണ്ടി തമന്ന ശരീരഭാരം കുറച്ചു

single-img
23 December 2014

thരാജമൗലി സംവിധാനം ചെയ്യുന്ന ബാഹുബലി എന്ന സിനിമയ്ക്കു വേണ്ടി തമന്ന ശരീരഭാരം കുറച്ചു. സംവിധായകന്റെ നിർദ്ദേശപ്രകാരം ആണ് തമന്ന ഭാരം കുറച്ചത്. ആറു കിലോയാണ് തമന്ന കുറച്ചത്.

ചിത്രത്തിൽ അവന്തിക എന്ന കഥാപാത്രത്തെയാണ് തമന്ന അവതരിപ്പിക്കുന്നത്. സിനിമയ്ക്കു വേണ്ടി അമ്പും വില്ലും അഭ്യസിക്കുകയും കുതിര സവാരി പരിശീലിക്കുകയും തമന്ന ചെയ്തു . കൂടാതെ ബുദ്ധിമുട്ടേറിയ ചില സ്റ്റണ്ട് രംഗങ്ങളും തമന്ന ചെയ്യുന്നുണ്ട്.

പ്രഭാസ്, റാണാ ദഗുബതി, അനുഷ്ക ശർമ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാത്രങ്ങൾ. ബാഹുബലി എന്ന സിനിമയിൽ പൗരാണിക കഥയെ ആസ്പദമാക്കിയാണ് രാജമൗലി ഒരുക്കുന്നത്. 200 കോടി രൂര ചെലവിട്ട് നിർമിക്കുന്ന സിനിമയിൽ ഫിലിംസിറ്റിയിൽ ഒരുക്കിയ പൗരാണിക പശ്ചാത്തലത്തിലുള്ള സെറ്റാണ് പ്രധാന ആകർഷണം. അടുത്ത വർഷം മാർച്ചിലാണ് റിലീസ്.