രഞ്ജി ട്രോഫി ക്രിക്കറ്റ്:കേരളത്തിന് ഒന്നാം ഇന്നിംഗ്‌സ് ലീഡ്,സച്ചിന്‍ ബേബിക്ക് ഡബിള്‍ സെഞ്ച്വറി

single-img
23 December 2014

sachin-baby_facebookരഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഹൈദരാബാദിനെതിരെ കേരളത്തിന് ഒന്നാം ഇന്നിംഗ്‌സ് ലീഡ്. കേരള താരം സച്ചിന്‍ ബേബിയുടെ ഡബിള്‍ സെഞ്ച്വറിയുടെ കരുത്തില്‍ 177 റണ്‍സിന്റെ ലീഡ് നേടിയ കേരളം ഏഴിന് 447 റണ്‍സ് എന്ന നിലയില്‍ ഒന്നാം ഇന്നിംഗ്‌സ് ഡ്ക്ലയര്‍ ചെയ്തു.

18 ബൗണ്ടറികളും മൂന്ന് സിക്‌സറുകളും അടങ്ങിയതായിരുന്നു സച്ചിന്റെ ഇന്നിംഗ്‌സ്. 361 പന്തില്‍ 200 റണ്‍സ് നേടിയ കേരളത്തിന്റെ സച്ചിന്‍ പുറത്താവാതെ നിന്നു. കരിയറിലെ ആദ്യ ഫസ്റ്റ് ക്ലാസ് ഡബിള്‍ സെഞ്ച്വറിയാണ് സച്ചിന്‍ ഹൈദരാബാദിനെതിരെ കുറിച്ചത്.