കാശ്മീരില്‍ ബി.ജെ.പിക്ക് നാടകീയ മുന്നേറ്റം; 28 സീറ്റുകളില്‍ ബി.ജെ.പി മുന്നിട്ടു നില്‍ക്കുന്നു

single-img
23 December 2014

bjp....ജമ്മുകാശ്മീരില്‍ ബി.ജെ.പിക്ക് നാടകീയ മുന്നേറ്റം. ആകെയുള്ള 87 സീറ്റുകളില്‍ എല്ലായിടത്തും നിന്നും ഫലസൂചനകള്‍ ലഭ്യമായി തുടങ്ങി. 28 സീറ്റുകളിലാണ് ബി.ജെ.പി മുന്‍തൂക്കം ലഭിച്ചിരിക്കുന്നത്. 10 അധികം സീറ്റുകള്‍ വിജയമുറപ്പിച്ച് കഴിഞ്ഞു. ബാക്കിയിടങ്ങളില്‍ ബി.ജെ.പി മുന്നിട്ട് നില്‍ക്കുകയാണ്. നേരത്തെ കൂടുതല്‍ സീറ്റുകളില്‍ മുന്നിട്ട് നിന്ന പി.ഡി.പി ഇപ്പോള്‍ രണ്ടാംസ്ഥാനത്താണ്. നാഷണല്‍ കോണ്‍ഗ്രസ് 13, കോണ്‍ഗ്രസ് 10, മറ്റുള്ളവര്‍ ആറു സീറ്റുകളില്‍ മുന്നേറ്റം തുടരുകയാണ്.

ഝാര്‍ഖണ്ഡില്‍ ബി.ജെ.പി 53 സീറ്റുകളിലും ഭരണകക്ഷിയായ ജെ.എം.എം 14 സീറ്റുകളിലും കോണ്‍ഗ്രസ് ഏഴു സീറ്റുകളിലും ജെ.വി.എം നാലു സീറ്റുകളിലുമാണ് മുന്നിട്ടു നില്‍ക്കുന്നത്.