ഡല്‍ഹിയില്‍ വനിതാ ഡോക്‌ടറുടെ മുഖത്ത്‌ ആസിഡ്‌ ഒഴിച്ചു

single-img
23 December 2014

cഡല്‍ഹിയില്‍ വനിതാ ഡോക്‌ടറുടെ മുഖത്ത്‌ ആസിഡ്‌ ഒഴിച്ചു. ജോലിക്കായി ആശുപത്രിയിലേക്ക്‌ സ്‌കൂട്ടറില്‍ പോകുകയായിരുന്ന യുവതിയെ ബൈക്കിലെത്തിയ രണ്ടംഗസംഘം തടഞ്ഞുനിര്‍ത്തി മുഖത്ത്‌ ആസിഡ്‌ ഒഴിക്കുകയായിരുന്നു. മുഖത്തിന്‌ ഭാഗികമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമണ കാരണം വ്യക്‌തമല്ല.

പടിഞ്ഞാറന്‍ ഡല്‍ഹിയിലെ റജൗരി ഗാര്‍ഡനിലാണ്‌ യുവതി അക്രമത്തിന്‌ ഇരയായത്‌. സംഭവത്തില്‍ പോലീസ്‌ അന്വേഷണം ആരംഭിച്ചു.അതേസമയം അക്രമത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സി.സി.റ്റി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്‌.