ടൂറിസം ഡയറക്ടർ ഷേയ്ക്ക് പരീതിനെതിരെ വിജിലൻസ് കേസ്

single-img
23 December 2014

pareethകൊച്ചി: കൊച്ചി മെട്രോ പദ്ധതിക്ക് വേണ്ടി ഏറ്റെടുത്ത കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ബാർ തുറക്കാൻ അനുമതി നൽകിയ ടൂറിസം ഡയറക്ടർക്കെതിരെ വിജിലൻസ് കേസെടുത്തു.  ഷേയ്ക്ക് പരീത് എറണാകുളം ജില്ലാ കളക്ടറായിരിക്കെയാണ് കേസിനാപ്സദമായ സംഭവം നടന്നത്. എറണാകുളം സൗത്തിൽ കൊച്ചി മെട്രോയ്ക്ക് വേണ്ടി ഏറ്റെടുത്ത സ്ഥലത്തിൽ സ്ഥിതി ചെയ്യുന്ന നളന്ദ ബാറാണ് തുറന്നു കൊടുക്കാൻ ഷേയ്ക്ക് പരീത് ഉത്തരവിട്ടത്. മുദ്രവച്ചു പൂട്ടിയിരുന്ന ബാർ സ്‌റ്റേ മാറ്റണം എന്നാവശ്യപ്പെട്ട് ഉടമ നൽകിയ അപേക്ഷയിൽ തുറന്നു കൊടുക്കണമെന്ന് വില്ലേജ് ഓഫീസർക്ക്, ഷെയ്ക്ക് പരീത് നിർദ്ദേശം നൽകിയത്. ഇതിന് ശേഷം മൂന്നരമാസം കൂടി ബാർ പ്രവർത്തിച്ചു. പിന്നീട് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഈ ബാറിന് ലൈസൻസ് പുതുക്കിക്കിട്ടുകയും ചെയ്തു. ഇതിനെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

ബാർ ഉടമ ഉത്തമൻ, എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണർ അജിത് ലാൽ, എറണാകുളം വില്ലേജ് ഓഫീസർ ഷെരീഫ് എന്നിവരെയും കേസിൽ പ്രതികളാക്കിയിട്ടുണ്ട്.