രണ്ടുപേരുടെ മംഗല്യത്തിനായി ശ്രമിച്ചു; 22 പേര്‍ക്ക് ജീവിതം ലഭിച്ചു

single-img
23 December 2014

Fatherക്രിസ്മസ് ആഘോഷങ്ങള്‍ക്കിടയില്‍ രണ്ടു പെണ്‍കുട്ടികളുടെ മാംഗല്യം നടത്തുന്ന കാര്യമാണ് ഫാ. പോള്‍ ചാലാവീട്ടില്‍ മനസ്സില്‍ കണ്ടത്. അതിനുവേണ്ടിയാണ് കരുക്കള്‍ നീക്കിയതും. പക്ഷേ സാമ്പത്തികപരമായി വളരെ പിന്നോക്കമാണെങ്കിലും അച്ഛന്റെ ആഗ്രഹത്തിനും മേലെയായിരുന്നു ജനങ്ങളുടെ മനസ്സ്. ഒടുവില്‍ ഒരു നല്ല കാര്യത്തിന് മറ്റുമതക്കാരായ നാട്ടുകാരും രംഗത്തിറങ്ങിയതോടെ ഈ വരുന്ന 28, ഞായറാഴ്ച പുളിനാക്കലെന്ന നാട് 22 യുവതികളുടെ വിവാഹം കൊണ്ടാടുകയാണ്.

വിജയപുരം രൂപതയുടെ കീഴിലുള്ള വേളൂര്‍ പുളിനാക്കല്‍ ഇടവകയിലെ വികാരി ഫാ. പോള്‍ ചാലാവീട്ടിലിന്റെ പൊന്നിന്‍തരി എന്ന ആശയത്തില്‍ നിന്നാണ് ഈ ഒരു മഹാസംഭവത്തിന്റെ പിറവി. തന്റെ ഇടവകയിലെ ക്രിസ്മസ് ആഘോഷത്തിനോടനുബന്ധിച്ചു ഏതെങ്കിലും തരത്തിലുള്ള കാരുണ്യപ്രവര്‍ത്തനം നടത്തണമെന്ന് തീരുമാനിച്ച ഫാദര്‍ അത് ഒന്നോ രണ്ടോ പെണ്‍കുട്ടികളുടെ വിവാഹമായാല്‍ കൊള്ളാമെന്ന് കരുതുകയായിരുന്നു. എന്നാല്‍ അവിടെ ഉയര്‍ന്നുവന്നൊരു പ്രശ്‌നം രൂപതയിലെ ഏറ്റവും സാമ്പത്തിക പിന്നാക്കാവസ്ഥയുള്ള ഇടവകയാണു പുളിനാക്കല്‍ എന്നുള്ളതായിരുന്നു.

ഒരുമാസം മുന്‍പുള്ള ശനിയാഴ്ചയിലെ പ്രാര്‍ത്ഥന കൂട്ടായ്മയില്‍ ഫാദര്‍ ഒരു നിര്‍ദ്ദേശം മുേന്നാട്ടു വെയ്ക്കുകയായിരുന്നു. ഇടവകയിലെ വീട്ടില്‍ ഉപേക്ഷിക്കപ്പെട്ട സ്വര്‍ണക്കഷണങ്ങളും അടര്‍ന്നുപോയ ചെറിയ സ്വര്‍ണത്തരികളുമൊക്കെ കൊണ്ടുളവന്നാല്‍ അത് ഒന്നുരണ്ടു കഴുത്തിലെ മിന്നാക്കിമാറ്റാമെന്ന കൊണ്ടുവന്നാല്‍ അതു നമുക്ക് ഒന്നോ രണ്ടോ കഴുത്തില്‍ മിന്നാക്കി മാറ്റാമെന്നുള്ള അച്ചന്റെ നിര്‍മദ്ദശം ഇടവക മനസ്സില്‍ കൊള്ളിച്ചു. പിറ്റേദിവസം മുതല്‍ മാലയില്‍ നിന്നും ഇളകിപ്പോയ ലോക്കറ്റുകളും കമ്മലിന്റെ ഒടിഞ്ഞ ആണികളും മറ്റു സ്വര്‍ണ്ണ കഷ്ണങ്ങളുമായി ഇടവകയിലെ അമ്മമാര്‍ ഫാദറിനെ കാണാന്‍ എത്തിത്തുടങ്ങുകയായിരുന്നു.

ഇതില്‍ ഫാദറിന്റെ മനസ്സില്‍ തട്ടിയ ഒരു സംഭവവും ഉണ്ടായി. ഇടവകയിലെ വിധവയായ വീട്ടമ്മ തന്റെ ചെറിയ താലിയുമായി അച്ചനെ കാണാനെത്തി. പട്ടിണി എന്താണെന്ന് അറിഞ്ഞുകൊണ്ടിരിക്കുന്ന വീട്ടില്‍ നിന്നാണ് ആ വീട്ടമ്മ വരുന്‌നത്. അത് അറിയാമായിരുന്ന അച്ചന്‍ ആ താലിവാങ്ങാന്‍ കൂട്ടാക്കാതെ വീട്ടമ്മയെ നിരുത്സാഹപ്പെടുത്തി തിരികെ അയക്കാന്‍ നോക്കി. എന്നാല്‍ ഈ താലി അച്ചന്‍ വാങ്ങാതെ താന്‍ തിരികെ പോകില്ലെന്ന ഉറച്ച തീരുമാനത്തിലായിരുന്നു വീട്ടമ്മ. പൊന്നിനേക്കാള്‍ വലിയ മനസ്സിനെ തന്റെ മനസ്സാല്‍ വണങ്ങി ആ വികാരി ആ താലി വാങ്ങിക്കുകയായിരുന്നു.

അവിടുത്തെ ജനങ്ങളുടെ ഹൃദയം ഹൃദയം പോലെ തന്നെ ഒരുമാസം കൊണ്ട് ശേഖരിച്ച പൊന്നും വലുതായി. ഫാദര്‍ പോളിന് സഹായവുമായി ഫാ. ജോയി കൊല്ലിയില്‍ കൂടി എത്തിയതോടെ ഒരുമാസം കഴിഞ്ഞപ്പോള്‍ പൊന്നിന്‍ ശേഖരം 55 പവനില്‍ കൂടുതലായി. അങ്ങനെ രണ്ടുപേര്‍ക്ക് ജീവിതം നല്‍കാന്‍ തുടങ്ങിയ ആ ഉദ്യമം ഇന്ന് 22 പേര്‍ക്ക് മംഗല്യഭാഗ്യം നല്‍കുന്നതിലേക്ക് എത്തി നില്‍ക്കുന്നു.

ജാതിയുടെയും മതത്തിന്റെയും അതിരുകളൊന്നുമില്ലാതെയാണ് ഈ വിവാഹ മാമാങ്കത്തിനായി നാടൊരുങ്ങുന്നത്. വിവാഹത്തിന് അപേക്ഷ ക്ഷണിച്ചതില്‍ നിന്നും ലഭിച്ച നൂറിലധികം അപേക്ഷകളില്‍ നിന്നും 22 പേരെ തെരഞ്ഞെടുത്തപ്പോള്‍ ഈ വിഷയങ്ങളൊന്നും അവിടെ കടന്നു വന്നില്ല. വധൂവരന്‍മാരായി എല്ലാ മതത്തില്‍പ്പെട്ടവരുമുണ്ട്. ഒരോ ദമ്പതികള്‍ക്കും അഞ്ചു പവനും ഓരോ ലക്ഷം രൂപയും നല്‍കി 3500 പേര്‍ക്കുള്ള സദ്യയും ഒരുക്കിയാണ് നാട് ഒന്നടങ്കം ഈ വിവാഹ ഉത്സവത്തിനെ എതിരേല്‍ക്കാനിരിക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് കോട്ടയം എസ്എച്ച് മൗണ്ടിലെ മൗണ്ട് കാര്‍മല്‍പള്ളി വികാരിയായിരുന്നപ്പോള്‍ ഒരു വിശ്വാസി സമ്മാനമായി കൊടുത്ത മാരുതി കാറിനെ സമ്മാനമാക്കി ലോട്ടറി നടത്തി 15 പേരുടെ സമൂഹവിവാഹം നടത്തിയ പാരമ്പര്യവും ഫാ. പോള്‍ ചാലാവീട്ടിലിനുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമടക്കമുള്ളവര്‍ പങ്കെടുക്കുന്ന ഈ സമൂഹ വിവാഹത്തിലേക്ക് ളഎല്ലാവരേയും ഉള്ളുതുറന്ന് ക്ഷണിക്കുകയാണ് ഈ ഫാദര്‍.