വികസന പദ്ധതികളെ മതപരിവർത്തന നിരോധനവുമായി ബന്ധപ്പെട്ട് ഉയർന്നു വരുന്ന ആരോപണങ്ങൾക്ക് തകർക്കാനാകില്ല: അമിത് ഷാ
22 December 2014
നരേന്ദ്ര മോദി മുന്നോട്ടു വച്ച വികസന പദ്ധതികളെ മതപരിവർത്തന നിരോധനവുമായി ബന്ധപ്പെട്ട് ഉയർന്നു വരുന്ന ആരോപണങ്ങൾക്ക് തകർക്കാനാകില്ലെന്ന് ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷാ.മതപരിവർത്തനവുമായി ബന്ധപ്പെട്ട് ബി.ജെ.പി നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു എന്നും അതിന്റെ ചുവടുപിടിച്ച് ഉയർന്നുവരുന്ന വിവാദങ്ങൾക്ക് സർക്കാരിന്റെ വികസന പദ്ധതികളെ തകർക്കാനാകില്ല എന്നും അദ്ദേഹം പറഞ്ഞു .
മതപരിവർത്തന വിഷയത്തിൽ ആർ.എസ്. എസിന്റെ പങ്കിനെ കുറിച്ചുള്ള ചോദ്യത്തിന് നേരിട്ട് ഉത്തരം പറയുന്നതിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. ചെന്നൈ സന്ദർശനത്തിനിടയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.