ജാര്‍ഖണ്ഡില്‍ ബി.ജെ.പി അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

single-img
20 December 2014

elജാര്‍ഖണ്ഡില്‍ ബി.ജെ.പി അധികാരത്തിലെത്തുമെന്ന് വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. എന്നാല്‍ കശ്മീരില്‍ ഒരു കക്ഷിക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്ന് സര്‍വെ ഫലങ്ങള്‍ പറയുന്നു ജാർഖണ്ഡിലെ 81 സീറ്റിൽ 61ഉം നേടി ബി.ജെ.പി അധികാരത്തിലെത്തുമെന്ന് ടുഡെ ചാണക്യ കണക്കുകൂട്ടുന്നു.

 
ജെ.എം.എമ്മിന് പന്ത്രണ്ടും കോൺഗ്രസിന് നാല് സീറ്റുമാണ് ചാണക്യ പ്രവചിക്കുന്നത്. എ.ബി.പി ന്യൂസ്-നീൽസൺ സർവേ ബി.ജെ.പി ജാർഖണ്ഡിൽ 52 സീറ്റ് നേടുമെന്നും കോൺഗ്രസ് ഏഴ് സീറ്റിൽ ഒതുങ്ങുമെന്നും പ്രവചിക്കുന്നു. ഐ.റ്റി.ജി-സിസെറോ സർവേയും സമാനമായ ഫലമാണ് കണക്കൂകൂട്ടുന്നത്-ബി.ജെ.പി 43-51,​ ജെ.എം.എം-14-18,​ കോൺഗ്രസ് 7-11.81 അംഗ ജാര്‍ഖണ്ഡ് നിയമസഭയില്‍ ബി.ജെ.പിക്ക് 41 മുതല്‍ 49 സീറ്റ് വരെ ലഭിക്കുമെന്ന് ഇന്ത്യ ടുഡെ പ്രവചിക്കുന്നു.

 
ഭരണകക്ഷിയായ ജെ.എം.എമ്മിന് 15 മുതല്‍ 19 സീറ്റ് വരെയും കോണ്‍ഗ്രസിന് ഏഴ് മുതല്‍ 11 സീറ്റ് വരെയുമാണ് ഇന്ത്യ ടുഡെ പറയുന്നത്.87 സീറ്റുള്ള ജമ്മു കശ്മീരില്‍ 32 മുതല്‍ 38 സീറ്റ് വരെ നേടി പി.ഡി.പി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് സി വോട്ടര്‍ എക്‌സിറ്റ് പോള്‍ പറയുന്നു. ബി.ജെ.പിക്ക് 27 മുതല്‍ 33 സീറ്റ് വരെയും നാഷണല്‍ കോണ്‍ഫറന്‍സിന് എട്ട് മുതല്‍ 14 സീറ്റ് വരെയും കോണ്‍ഗ്രസിന് നാല് മുതല്‍ 10 സീറ്റ് വരെയുമാണ് സീ വോട്ടര്‍ പറയുന്നത്..