ഗണേഷ് കുമാര്‍ എംഎല്‍എയുടെ വാക്കുകള്‍ക്ക് കാവിയുടെ നിറവും മണവും: കോണ്‍ഗ്രസ് മുഖപ്പത്രം

single-img
19 December 2014

veekshanam logoകോണ്‍ഗ്രസ് മുഖപ്പത്രമായ വീക്ഷണം ഗണേഷ് കുമാര്‍ എംഎല്‍എയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തി. ഗണേഷും കാവിക്കൂടാരത്തിലേക്കോ എന്നാണ് പത്രത്തിന്റെ മുഖപ്രസംഗത്തില്‍ ചോദിക്കുന്നത്.

ബിജെപിയില്‍ അംഗത്വവും പത്തനാപുരത്ത് സീറ്റും ഉറപ്പിച്ചാണ് ഗണേഷ് വാര്‍ത്താസമ്മേളനം നടത്തിയത്. അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് കാവിയുടെ നിറവും മണവുമുണ്‌ടെന്നും ലേഖനത്തില്‍ പറയുന്നു.