ശ്വാസകോശ അണുബാധയെ തുടര്‍ന്ന് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
19 December 2014
ന്യൂഡല്‍ഹി: ശ്വാസകോശ അണുബാധയെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സര് ഗംഗാറാം ആശുപത്രിയില്‍ സോണിയയെ പ്രവേശിപ്പിച്ചത്.സോണിയയുടെ ആരോഗ്യനിലയില്‍ ആശങ്കയ്ക്കു കാര്യമില്ല എന്നും അവര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണെന്നും മഞ്ഞുകാലത്ത് സാധാരണയുണ്ടാവുന്ന അസുഖം മാത്രമേയുളളൂ എന്നും ആശുപത്രിയധികൃതര്‍ അറിയിച്ചു.