ഞായറാഴ്ചകളില്‍ വീണ്ടും ലഹരി നുരയും; അടച്ചിട്ട ബാറുകള്‍ ബിയര്‍- വൈന്‍ പാര്‍ലറുകളാക്കും: നാളത്തെ മന്ത്രിസഭാ യോഗം കഴിയുമ്പോള്‍ ഒരുപക്ഷേ മദ്യനയത്തിന്റെ ശവമടക്കും നടക്കും

single-img
16 December 2014

LIQUOR_168034fടൂറിസം മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് താത്കാലിക പരിഹാരമെന്ന നിലയില്‍ െ്രെഡഡേ എടുത്തുകളയാനുള്ള തീരുമാനം നാളത്തെ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യുമെന്നറിയുന്നു. ഞായറാഴ്ചകളും സര്‍ക്കാര്‍ അവധി ദിനങ്ങളും ഇപ്പോള്‍ െ്രെഡ ഡേയാണ്. ഇതില്‍ ഗാന്ധി ജയന്തി, ശ്രീനാരായണ ഗുരു ജയന്തി തുടങ്ങിയ പ്രധാനപ്പെട്ട ദിവസങ്ങള്‍ ഒഴിച്ച് ബാക്കി ദിവസങ്ങള്‍ ഡ്രൈഡേ ലിസ്റ്റില്‍ നിന്നും എടുത്തുകളയാനാണ് ഉദ്ദേശിക്കുന്നത്.

കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റെ എതിര്‍പ്പ് മറികടന്നാണ് മദ്യനയത്തില്‍ പ്രയോഗിക മാറ്റമാകാമെന്ന നിലപാട് ഇന്നലെ യുഡിഎഫ് കൈക്കൊണ്ടത്. ഞായറാഴ്ചകളിലെ മദ്യ നിരോധനം ടൂറിസം മേഖലയെ ബാധിച്ചെന്ന ആക്ഷേപം നിലനില്‍ക്കുന്നതിനാല്‍ ഇത് ഒഴിവാക്കാനാണ്‌സര്‍ക്കാര്‍ നോക്കുന്നത്. മാത്രമല്ല പൂട്ടിക്കിടക്കുന്ന 418 ബാറുകളില്‍ ടു, ത്രീ സ്റ്റാര്‍ സൗകര്യമുള്ള ബാറുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കുന്നതിനു പകരം ബീയര്‍,വൈന്‍ പാര്‍ലര്‍ ലൈസന്‍സ് നല്‍കുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

അടച്ചു പൂട്ടിയ 418 ബാറുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കുന്നതിനെ ഐ ഗ്രൂപ്പ് എതിര്‍ക്കുന്നുണ്ട്. പകരം ടു,ത്രീ സ്റ്റാര്‍ സൗകര്യമുള്ള ബാറുകള്‍ക്ക് ബീയര്‍,വൈന്‍ പാര്‍ലര്‍ ലൈസന്‍സ് നല്‍കുന്നതിനെ എതിര്‍ക്കില്ലെന്ന് അറിയുന്നു.