മാണി പൂജപ്പുര ജയിലില്‍ പോകേണ്ടി വരുമെന്ന് വി.എസ്

single-img
15 December 2014

Achuthanandan_jpg_1241752fധനമന്ത്രി കെ.എം.മാണി ബാര്‍ കോഴക്കേസില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പോകേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. മാണിയുടെ രാജി ആവശ്യപ്പെട്ട് ഇടതു മുന്നണി നടത്തിയ നിയമസഭ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വി.എസ്.

രാവിലെ നിയമസഭ പിരിഞ്ഞ ശേഷം പുറത്തിറങ്ങിയ പ്രതിപക്ഷ എംഎല്‍എമാര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മാണി രാജിവെയ്ക്കും വരെ പ്രക്ഷോഭം തുടരുമെന്നും വി.എസ് പറഞ്ഞു.