ബാര്‍ കോഴക്കേസില്‍ ആഭ്യന്തരമന്ത്രി അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി വിഎസ്

single-img
15 December 2014

Achuthanandan_jpg_1241752fആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ബാര്‍ കോഴക്കേസില്‍ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ആരോപിച്ചു.

ഉദ്യോഗസ്ഥര്‍ ഇതിനു വഴങ്ങാതെ വന്നപ്പോള്‍ നിലവിലുള്ള ഉദ്യോഗസ്ഥരെ മാറ്റി തങ്ങളുടെ ഇഷ്ടക്കാരെ നിയമിക്കാന്‍ ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ശ്രമിച്ചക്കുന്നതായും പുതുതായി നിയമിക്കാന്‍ ഉദ്ദേശിക്കുന്ന ഉദ്യോഗസ്ഥന്‍ ഉരുട്ടികൊലക്കേസില്‍ പ്രതിയാണെന്നും ഈ നീക്കം അത്യന്തം ഹീനമാണെന്നും വിഎസ് പറഞ്ഞു. കേസില്‍ കെ.എം. മാണി കുടുങ്ങുമെന്ന സ്ഥിതി വന്നപ്പോളാണ് ഉദ്യോഗസ്ഥരെ സ്വാധീനിക്കാനും മാറ്റിനിയമിക്കാനും ശ്രമിക്കുന്നതെന്നും വിഎസ് പറഞ്ഞു.