ഗൂഗിള്‍ ട്രാന്‍സിലേറ്റില്‍ മലയാളവും എത്തി

single-img
12 December 2014

Googleഒടുവില്‍ ഗൂഗിള്‍ ട്രാന്‍സിലേറ്റില്‍ മലയാളവും എത്തി. തമിഴ് ഉള്‍പ്പടെയുള്ള പലഭാഷകള്‍ക്കും ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റില്‍ വിവര്‍ത്തനം ലഭ്യമായിരുന്നപ്പോഴും മലയാളം ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ ഗൂഗിള്‍ ട്രാന്‍സ്‌ലേറ്ററില്‍ മലയാളം ഉള്‍പ്പടെയുള്ള 10 ഭാഷകളുടെ വിവര്‍ത്തനം ഉള്‍പ്പെടുത്തിയിരിക്കുന്നു.

വിവര്‍ത്തനത്തിന്റെ ഗുണനിലവാരം ഉറപ്പ് വരുത്താന്‍ ട്രാന്‍സ്‌ലേറ്റ് ടൂള്‍ ഉപയോഗിക്കുന്നവരുടെ പങ്കാളിത്തവും ഗൂഗിള്‍ തേടുന്നുണ്ട്. ഇതോടെ 90 ഭാഷകളാണ് ഗൂഗിള്‍ വിവര്‍ത്തനം ചെയ്യാനാവുന്നത്. മലയാളം ട്രാന്‍സ്‌ലേറ്റ് ചെയ്യാവുന്ന സംവിധാനം ഗൂഗിള്‍ ഉള്‍പ്പെടുത്തിയതോടെ വലിയ കുതിച്ച് ചാട്ടമാകും വിവര്‍ത്തനരംഗത്തും മറ്റ് പാഠ്യരംഗങ്ങളിലും ഉണ്ടാവുകയെന്ന് നിരീക്ഷകര്‍ കരുതുന്നു.