ഇന്ത്യ തദ്ദേശീയമായി നി‌ർമ്മിച്ച യുദ്ധക്കപ്പൽ സി.ജി.എസ് ബറാകുഡ മൗറീഷ്യസിന് കൈമാറും

single-img
11 December 2014

kഇന്ത്യ തദ്ദേശീയമായി നി‌ർമ്മിച്ച ആദ്യ യുദ്ധക്കപ്പൽ സി.ജി.എസ് ബറാകുഡ ഈ മാസം മൗറീഷ്യസിന് കൈമാറും. 75 അടി നീളവും 15 അടി വീതിയുമുള്ള നിരീക്ഷണ കപ്പൽ 300 കോടി രൂപയ്ക്ക് ആണ് മൗറീഷ്യസ് വാങ്ങുന്നത്. ഡിസംബർ 20ന് മൗറീഷ്യസിന് കൈമാറുന്നതോടെ ഇന്ത്യ കയറ്റുമതി ചെയ്യുന്ന ആദ്യ യുദ്ധക്കപ്പലാകും ബറാകുഡ.

സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഗാർഡൻ റീച്ച ഷിപ്ബിൽഡേഴ്സ് ആൻഡ് എൻജിനീയേഴ്സ് ലിമിറ്റഡാണ് ബറാകുഡ നിർമ്മിച്ചത്.ശ്രീലങ്കയുടെ ആവശ്യപ്രകാരം രണ്ട് യുദ്ധക്കപ്പലുകൾ ഇന്ത്യയുടെ മറ്റൊരു പൊതുമേഖലാ യൂണിറ്റായ ഗോവ കപ്പൽശാലയിൽ നിർമ്മിച്ചുവരികയാണ്.