അഞ്ചു കിലോഗ്രാമിന്റെ പാചകവാതക സിലിണ്ടറുകള്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ സബ്‌സിഡി നിരക്കില്‍ നല്‍കിത്തുടങ്ങി: കേന്ദ്രസര്‍ക്കാര്‍

single-img
11 December 2014

gasപൊതുമേഖലാ എണ്ണക്കമ്പനികള്‍ അഞ്ചു കിലോഗ്രാമിന്റെ പാചകവാതക സിലിണ്ടറുകള്‍ സബ്‌സിഡി നിരക്കില്‍ നല്‍കിത്തുടങ്ങിയതായി കേന്ദ്രസര്‍ക്കാര്‍ . ഇതുവരെ 14.2 കിലോയുടെ സിലിണ്ടറുകളാണ് സബ്‌സിഡിയോടെ നല്‍കിവന്നിരുന്നത്.

ഒരു വര്‍ഷം അഞ്ചു കിലോയുടെ 34 സിലിണ്ടറുകള്‍ വരെ സബ്‌സിഡി നിരക്കില്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകുമെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജ്യസഭയില്‍ അറിയിച്ചു. 14.2 കിലോയുടെ സിലിണ്ടറുകള്‍ പോലെത്തന്നെ എല്‍.പി.ജി. വിതരണക്കാരില്‍നിന്ന് ഈ സിലിണ്ടറുകള്‍ ലഭിക്കും.