ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ്:മൂന്നാമത്തെ സ്ഥാനാർത്ഥി പട്ടിക ആംആദ്മി പാ‌ർട്ടി പുറത്തിറക്കി

single-img
11 December 2014

aഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള മൂന്നാമത്തെ സ്ഥാനാർത്ഥി പട്ടിക ആംആദ്മി പാ‌ർട്ടി പുറത്തിറക്കി. ലാൽ ബഹാദൂർ ശാസ്ത്രിയുടെ ചെറുമകൻ ആദർശ് ശാസ്ത്രി ഉൾപ്പെടെ പത്തു പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. ബി.എസ്.പിയിൽ നിന്നെത്തിയ സാഹി റാമും ബി.ജെ.പി വിട്ടുവന്ന കർതർ സിംഗ് തൻവറുമാണ് പട്ടികയിൽ ഉൾപ്പെട്ട മറ്റ് പ്രധാന വ്യക്തികൾ.

അതേസമയം,​ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന്റെ സ്ഥാനാർത്ഥിത്വം ആപ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കെജ്‌രിവാൾ കഴിഞ്ഞ തവണ മത്സരിച്ച ന്യൂഡൽഹി മണ്ഡലത്തിൽ നിന്ന് ഇക്കുറിയും മത്സരിക്കുമെന്നാണ് സൂചന.