മകളെ ലൈംഗികമായി ഉപയോഗിക്കുകയും പലര്‍ക്കായി കാഴ്‌ച വെയ്‌ക്കുകയും ചെയ്‌തെന്ന ആരോപണത്തില്‍ പിതാവ്‌ അറസ്‌റ്റില്‍

single-img
10 December 2014

gang-rape_മൂന്ന്‌ വര്‍ഷമായി മകളെ ലൈംഗികമായി ഉപയോഗിക്കുകയും പലര്‍ക്കായി കാഴ്‌ച വെയ്‌ക്കുകയും ചെയ്‌തെന്ന ആരോപണത്തില്‍ പിതാവ്‌ അറസ്‌റ്റില്‍. കുപ്പം മുക്കുന്ന്‌ സ്വദേശിനി നല്‍കിയ പരാതിയില്‍ ആണ് അറസ്റ്റ് .എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ തുടങ്ങിയ പീഡനം ഇപ്പോഴും തുടരുന്നതായി പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.

തന്നെ വീടിന്റെ ടെറസില്‍ കൊണ്ടുപോയി ജ്യൂസ്‌ തന്ന്‌ മയക്കി പീഡിപ്പിക്കുകയും പിന്നീട്‌ പിതാവിനോടൊപ്പം ജോലി ചെയ്യുന്നവര്‍ക്ക്‌ കാഴ്‌ചവെക്കുകയും ചെയ്‌തതായി ആരോപിച്ചു.
കല്ല്യാണം കഴിപ്പിച്ച്‌ വിടാതെ എന്നും ഒപ്പം താമസിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിതായും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.