ചുംബനസമരത്തെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രംഗത്ത്

single-img
10 December 2014

piഭാര്യാഭര്‍ത്താക്കന്മാര്‍ കിടപ്പറയില്‍ ചെയ്യുന്നത് തെരുവില്‍ കാണിച്ചാല്‍ നാട് അതംഗീകരിക്കില്ലെന്ന് പിണറായി വിജയൻ . ചുംബന സമരം സദാചാര പൊലീസിനെതിരെയുള്ള ശരിയായ സമര രീതിയാണോയെന്ന് സംഘാടകര്‍ ചിന്തിക്കണമെന്നും പിണറായി ചോദിച്ചു .

ഇതാദ്യമായാണ് സിപിഎം ഇക്കാര്യത്തില്‍ ഒരു നിലപാട് പറയുന്നത്.അതേസമയം ചുംബന സമരം ചെയ്യുന്നവരെ മര്‍ദ്ദിക്കാന പൊലീസിന് യാതൊരു അവകാശഷവുമില്ലെന്ന് പിണറായി പറഞ്ഞു. തങ്ങള്‍ നിശ്ചയിക്കുന്ന സദാചാരം നടപ്പിലാക്കണമെന്നാണ് ചില വര്‍ഗീയ സംഘടനകള്‍ ശഠിക്കുന്നത്. ഇത്തരം സദാചാര പൊലീസുകാര്‍ക്കെതിരായ കൂട്ടയ്മ ശക്തിപ്പെടുത്തണമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. കണ്ണൂര്‍ അരിബ്രയിലെ ഗ്രാമീണവായനശാലയുടെ അൻപതാം വാര്‍ഷികം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു പിണറായി.