ഗണേഷ്‌കുമാറിന്റെ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി; ആരോപണങ്ങള്‍ക്ക് വ്യക്തതയില്ല: ഇബ്രാഹിംകുഞ്ഞിന്റെ ഓഫീസിനെതിരെ ഗണേഷ്‌കുമാര്‍ തനിക്ക് പരാതി നല്കിയെന്ന് പറയുന്നത് കളവ്

single-img
10 December 2014

oommen chandyഭരണമുന്നണി എംഎല്‍എ കെ.ബി.ഗണേഷ്‌കുമാര്‍ പൊതുമരാമത്തു മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ഓഫീസിനെതിരേ ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ മുഖ്യമന്ത്രി തള്ളി. ആരോപണങ്ങള്‍ക്ക് വ്യക്തതയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗണേഷിന്റെ ആരോപണങ്ങള്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് വി.എസ്.സുനില്‍കുമാര്‍ സമര്‍പ്പിച്ച അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്കുകയായിരുന്നു മുഖ്യമന്ത്രി.

ഗണേഷ്‌കുമാര്‍ ചൊവ്വാഴ്ച സഭയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ തന്നെ ചട്ടവിരുദ്ധമായാണ്. പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസിനെതിരേ ഗണേഷ് തനിക്ക് പരാതി നല്കിയിട്ടുണ്‌ടെന്ന പ്രസ്താവന തെറ്റാണ്. തനിക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതിനിടെ ഭരണപക്ഷ എംഎല്‍എ പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസിനെതിരേ ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മന്ത്രിയുടെ ഓഫീസിനെതിരേ കൈവശമുള്ള തെളിവുകള്‍ പുറത്തുവിടാന്‍ ഗണേഷ്‌കുമാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.