കൈലാസ് സത്യാർത്ഥിയും,മലാല യൂസഫ് സായിയും സമാധാനത്തിനുള്ള നോബൽ സമ്മാനം ഏറ്റുവാങ്ങി

single-img
10 December 2014

kഇന്ത്യൻ ബാലാവകാശപ്രവർത്തകൻ കൈലാസ് സത്യാർത്ഥിയും പെൺകുട്ടികളുടെ വിദ്യാഭ്യാസ പ്രചാരക മലാല യൂസഫ് സായിയും സമാധാനത്തിനുള്ള നോബൽ സമ്മാനം ഏറ്റുവാങ്ങി. നോർവേ രാജാവ് ഹെറാൾഡ് അഞ്ചാമന്റെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ നോബൽ കമ്മിറ്റി ചെയർമാനാണ് അവാർഡ് സമ്മാനിച്ചത്.

സമാധാനത്തിന്റെ ചാമ്പ്യൻമാർ എന്നാണ് അവാർഡ് കമ്മിറ്റി ഇവരെ വിശേഷിപ്പിച്ചത്. കുട്ടികളുടെ അടിമത്വത്തിനെതിരായ പ്രവർത്തനങ്ങൾക്ക് നോബൽ അവാർഡ് നേട്ടം കൂടുതൽ അവസരം നൽകുമെന്ന് സത്യാർത്ഥി പറഞ്ഞു.