മണിപ്പുരില്‍ മാവോവാദികളുടെ ശുചിത്വപദ്ധതി

single-img
10 December 2014

downloadനാടും നഗരവും മലിനമാക്കുന്നതിനെതിരെ മണിപ്പുരില്‍ മാവോവാദികളുടെ ശുചിത്വപദ്ധതി. ‘വിപ്ലവ പാതയിലൂടെ ഹരിതമണിയുക’ എന്ന സന്ദേശവുമായാണ് നിരോധിതസംഘടന രംഗത്തെത്തിയിട്ടുള്ളത്.
ഇംഫാലില്‍ നിന്ന് തുടങ്ങി സംസ്ഥാനം മുഴുവന്‍ ഇതിനെതിരെ പ്രതിരോധം തീര്‍ക്കുമെന്ന് മാവോവാദി വക്താവ് പറഞ്ഞു.

 

മണിപ്പുര്‍ ഫോര്‍വേഡ് യൂത്ത് ഫ്രണ്ട് നേതാവായിരുന്ന സപാംച കഗ്ലൈപാലിന്റെ ജയില്‍വിമോചന അനുസ്മരണത്തോടനുബന്ധിച്ചാണ് ഹരിത ശുചിത്വപ്രഖ്യാപനം.
വിവേചന രഹിതമായി പ്ലാസ്റ്റികും ഇതര മലിനകാരികളായ വസ്തുക്കളും ഉപയോഗിക്കുന്ന പ്രവണത സംസ്ഥാനത്ത് കൂടുതലാണ്. ശുചീകരണ സംസ്‌കരണ സംവിധാനങ്ങള്‍ തീരേ അപര്യാപ്തവുമാണ്. അഴിമതിയില്‍ മുങ്ങിയ ഭരണ സംവിധാനങ്ങളാണ് ഇതിന് കാരണമെന്ന് സംഘടന ആരോപിക്കുന്നു.