സിവില്‍‍ സര്‍വ്വീസ് പരീക്ഷയുടെ പ്രായപരിധി കുറക്കുവാനുള്ള നിര്‍ദ്ദേശങ്ങളൊന്നും സര്‍ക്കാരിന്റെ മുന്നിലില്ലെന്ന് കേന്ദ്ര സർക്കാർ

single-img
10 December 2014

cസിവില്‍‍ സര്‍വ്വീസ് പരീക്ഷയുടെ പ്രായപരിധി കുറക്കുവാനുള്ള നിര്‍ദ്ദേശങ്ങളൊന്നും സര്‍ക്കാരിന്റെ മുന്നിലില്ലെന്ന് കേന്ദ്ര സർക്കാർ . പരീക്ഷ എത്ര തവണ എഴുതാമെന്ന കാര്യത്തിലും മാറ്റം വരുത്താന്‍ നിലവില്‍ ഉദ്ദേശ്യമില്ലെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് ലോക്സഭയിൽ അറിയിച്ചു.

 
എന്നാൽ സിവില്‍ സര്‍വ്വീസ് പരീക്ഷയുടെ സ്കീമില്‍ മാറ്റം വരുത്തേണ്ടതിനെ കുറിച്ച് വിവിധ മേഖലകളില്‍ നിന്ന് നിരവധി പ്രതിനിധികള്‍ ആവശ്യമുന്നയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആവശ്യം പരിഗണിച്ച കേന്ദ്ര സര്‍ക്കാര്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയുടെ ‘ഇംഗ്ലീഷ് ലാംഗ്വേജ് കോംപ്രഹന്‍ഷ്യന്‍ സ്കില്‍സ്’ എന്ന വിഭാഗത്തിലെ ചോദ്യങ്ങള്‍ക്കുള്ള മാര്‍ക്ക് റാങ്കിനോ മെറിറ്റിനോ ഉള്‍പ്പെടുത്തേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ടെന്നും ജിതേന്ദ്ര സിങ് വെളിപ്പെടുത്തി.