ഡെറാഡൂണില്‍ ജീപ്പ്‌ കൊക്കയിലേക്ക്‌ മറിഞ്ഞ്‌ പത്തുപേര്‍ മരിച്ചു,ഏഴുപേര്‍ക്ക്‌ പരിക്കേറ്റു

single-img
10 December 2014

ddഡെറാഡൂണില്‍ ജീപ്പ്‌ കൊക്കയിലേക്ക്‌ മറിഞ്ഞ്‌ മൂന്നുവയസുകാരി അടക്കം പത്തുപേര്‍ മരിച്ചു, ഏഴുപേര്‍ക്ക്‌ പരിക്കേറ്റു. പരിക്കേറ്റവരെ ഡെറാഡൂണിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഹായോ ടാന്‍ഗ്രിയില്‍ നിന്നും വികാസ്‌ നഗറിലേക്ക്‌ പോയ ജീപ്പാണ്‌ അപകടത്തില്‍പ്പെട്ടത്‌. ഡ്രൈവറുടെ പിഴവാണ്‌ അപകട കാരണമെന്നാണ്‌ പ്രാഥമിക നിഗമനം. എട്ടുപേര്‍ സംഭവ സ്‌ഥലത്തും രണ്ടുപേര്‍ ആശുപത്രിയിലേക്ക്‌ പോകുന്നവഴിക്കുമാണ്‌ മരിച്ചത്‌.