ബംഗലുരുവിൽ മുൻ ലോക്സഭാംഗത്തിന്റെ മകളെ വംശീയമായി അധിക്ഷേപിച്ചു

single-img
10 December 2014

sanglianaബംഗലുരു: മുൻ ലോക്സഭാംഗം എച്ച്.ടി സംഗ്ലിയാനയുടെ മകൾക്ക് നേരേ വംശീയ അധിക്ഷേപം. ബംഗലുരു നഗരത്തിലെ പ്രധാന സൂപ്പർ മാർക്കറ്റിൽ വെച്ച് ഇദ്ദേഹത്തിന്റെ മകൾ റേച്ചലിനെ രണ്ട് സ്ത്രീകളാണ് അധിക്ഷേപിച്ചത്. മിസോറാം സ്വദേശിയായ സംഗ്ലിയാന ബംഗലുരുവിലെ ഉന്നത പോലീസ് ഉദ്വോഗസ്ഥനായി പ്രവർത്തിച്ചിട്ടുണ്ട്. മാർക്കറ്റിലെ വഴി മറച്ചു കൊണ്ട് തള്ളുവണ്ടിയുമായി നിന്നും ആളിനോട് വഴി നൽകാൻ ആവശ്യപ്പെട്ട റേച്ചലിനു നേരേ ഇദ്ദേഹത്തിന്റെ ഭാര്യയും മറ്റൊരു സ്ത്രീയും ചേർന്ന് അസഭ്യവർഷം നടത്തുകയായിരുന്നു. ഉടൻ തന്നെ റേച്ചൽ പോലീസ് കൺട്രോൾ റൂമുമായി ബന്ധപ്പെടുകയും ചെയ്തു. പോലീസ് എത്തുന്നതിന് മുൻപ് സ്ത്രീകൾ അവിടെന്ന് സ്ഥലം വിടുകയായിരുന്നു. ബാംഗ്ലൂരിൽ വടക്കു-കിഴക്കൻ സംസ്ഥാനക്കാർക്ക് നേരേ വംശീയമായി അധിക്ഷേപിക്കുന്നത് പതിവാണ്.