അഫ്സൽ ഗുരുവിന്റെ ഗ്രാമത്തിൽ വോട്ട് ചെയ്യാനെത്തിയത് വെറും 6 പേർ

single-img
10 December 2014

afzalguruഅഫ്സൽ ഗുരുവിന്റെ ഗ്രാമത്തിൽ വോട്ട് ചെയ്തത് വെറും 6 പേർ. കഴിഞ്ഞ ദിവസം നടന്ന ജമ്മു കാശ്മീർ നിയമസഭ തിരഞ്ഞെടുപ്പിൽ അഫ്സൽ ഗുരുവിന്റെ ഗ്രാമമായ ജഗീർ ഘട്ടിൽ ആറു പേർ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. മൊത്തം 468 വോട്ടുകളാണ് ഗ്രാമത്തിലുള്ളത്. തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനുള്ള ഹുറിയത്തിന്റെ ആഹ്വാനമുള്ള ഇലക്ഷൻ ബൂത്തിൽ ശക്തമായ സുരക്ഷാസംവിധാനങ്ങൾ ഒരുക്കിയിരുന്നു. കൂടാതെ തീഹാർ ജയിലിൽ വെച്ച് തൂക്കിലേറ്റിയ അഫ്സൽ ഗുരുവിന്റേയും മുഹമ്മദ് മഖ്ബൂൽ ഭട്ടിന്റേയും ചിത്രങ്ങളുള്ള പോസ്റ്ററുകൾ ബൂത്ത് കവാടത്തിൽ പതിച്ചിരുന്നു. മുൻ വർഷങ്ങളിലും ജഗീർ ഘട്ട് തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിട്ടുണ്ട്.