അനധികൃതമായി 15,000ത്തിലേറെ പാകിസ്ഥാനികൾ ഇന്ത്യയിൽ താമസിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു; കൂടുതലും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ രാജസ്ഥാൻ,മഹാരഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ

single-img
10 December 2014

rijijuവിസാകാലാവധി കഴിഞ്ഞ 15,000ത്തിലേറെ പാകിസ്ഥാനികൾ ഇന്ത്യയിൽ താമസിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു. 2013 ഡിസംബർ 31ലെ കണക്ക് പ്രകാരം 15,179 പാകിസ്ഥാനികൾ ഇന്ത്യയുടെ വിവിധ സംസ്ഥനങ്ങളിൽ ഒളിച്ച് താമസിക്കുന്നുണ്ടെന്ന് അദ്ദേഹം രാജ്യസഭയിൽ അറിയിച്ചു. രാജസ്ഥാനിലാണ് ഏറ്റവും കൂടുതൽ പാകിസ്ഥാനികൾ ഉള്ളത്. തൊട്ടടുത്ത സ്ഥാനം മഹാരാഷ്ട്രക്കാണ്. ഗുജറാത്തിൽ 1,694 പേർ വിസാകാലാവധി കഴിഞ്ഞിട്ടും താമസിക്കുന്നുണ്ട്.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ രാജസ്ഥാൻ,മഹാരഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലാണ് വിസാകാലാവധി കഴിഞ്ഞിട്ടും തിരിച്ച് പോകാത്ത പാകിസ്ഥാനികൾ കൂടുതലുള്ളതെന്നത് ശ്രദ്ധേയമാണ്. ഇവരെ കണ്ടുപിടിച്ച് തിരിച്ച് അയക്കുകയെന്നത് ശ്രമകരമാണെന്നും ഇതിന് വേണ്ട നടപടി ക്രമങ്ങൾ തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.