ലോകത്തിലെ ഏറ്റവും അപകടം പിടിച്ച രാജ്യങ്ങളിൽ പാകിസ്ഥാന് എട്ടാം സ്ഥാനം.

single-img
10 December 2014

Quetta_blast_AP_650ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളിൽ പാകിസ്ഥാന് എട്ടാം സ്ഥാനം. വാഷിങ്ടൺ ആസ്ഥാനമായ ഇന്റലിജൻസ് സെന്റർ പുറത്തിറക്കിയ കൺട്രി ത്രെട്ട് ഇൻഡക്സ് ആണ് അപകടകരമായ രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കിയത്.പട്ടികയിൽ ഇറാഖാണു ഒന്നാം സ്ഥാനത്ത്.

മുപ്പത് ദിവസങ്ങൾക്കുള്ളിൽ ലോകരാജ്യങ്ങളിൽ ഉണ്ടായ ഭീകരാക്രമണങ്ങളെയും വിമത ആക്രമണങ്ങളെയും കണക്കിലെടുത്താണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.ആഫ്രിക്കൻ രാജ്യങ്ങളായ നൈജീരിയ, സോമാലിയ എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്താണ്. യെമൻ അഞ്ചാം സ്ഥാനത്തും ഇസ്ളാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ കേന്ദ്രമായ സിറിയ ആറാമാതുമാണ്. ലിബിയ(ഏഴ്), ഈജിപ്ത് (ഒന്പത്), കെനിയ (പത്ത്)എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങൾ. കൺട്രി ത്രെട്ട് ഇൻഡക്സിൽ പൂജ്യത്തേക്കൾ ഉയർന്ന ഇൻഡക്സുള്ള 45 രാജ്യങ്ങളാണുള്ളത്