തിരുവനന്തപുരം നഗരസഭ പ്രഖ്യാപിച്ച പെട്രോൾ പമ്പ്‌ എവിടെ ?

single-img
10 December 2014

അജയ് എസ് കുമാർ

3f819e45_jagathyരണ്ട് വർഷം മുൻപ് പ്രഖ്യാപിച്ച പെട്രോൾ പമ്പിന്റെ കാര്യം ചിലപ്പോൾ തിരുവനന്തപുരം നഗരസഭ മറന്നു പോയി കാണും
പക്ഷേ പ്രഖ്യാപിച്ച പദ്ധതിയുടെ നിലവിലെ സ്ഥിതി പറയാൻ ഉള്ള ഉത്തരവാദിത്തം നഗരസഭക്ക് ഉണ്ട്. രണ്ട് വർഷം മുൻപ് ആണ് തിരുവനന്തപുരത്ത് ജഗതിയിൽ നഗരസഭയുടെ ഒരു ഏക്കർ സ്ഥലത്ത് നഗരസഭയുടെ നിയന്ത്രണത്തിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി ചേർന്ന് ഒരു പെട്രോൾ പമ്പ്‌ സ്ഥാപിക്കാൻ തീരുമാനം എടുത്തത് .
ബി ഒ ടി വ്യവസ്ഥയിൽ ആയിരുന്നു പദ്ധതി നടപ്പാക്കാൻ ഉള്ള തീരുമാനം.പദ്ധതി നടപ്പായി എങ്കിൽ കേരളത്തിലെ ആദ്യ പെട്രോൾ പമ്പ്‌ മുതലാളി എന്ന ബഹുമതി തിരുവനന്തപുരം നഗരസഭക്ക് ലഭിക്കും ആയിരുന്നു.നഗരസഭക്ക് വരുമാനമാർഗം എന്ന രീതിയിൽ കൂടി ആണ് ഇങ്ങനെ ഒരു പദ്ധതി തുടങ്ങാൻ തീരുമാനം എടുത്തത് ഒപ്പം നഗരസഭയുടെ വാഹനങ്ങൾക്ക് ഇന്ധനം നിറക്കുക എന്ന ഉദ്യേശ്യം കൂടി നഗരസഭയ്ക്ക് ഉണ്ടായിരുന്നു. എന്നാൽ പദ്ധതിയെ പറ്റി മൗനം പാലിക്കുക ആണ് നഗരസഭാ.എന്തായാലും പ്രഖ്യാപനങ്ങളിൽ ഒതുങ്ങിയ പല പദ്ധതികളെ പോലെ ആയി ഇതിന്റെയും സ്ഥാനം