പി റ്റി ഗോപലക്കുറുപ്പ് വീണ്ടും മിൽമ ചെയർമാൻ.

single-img
10 December 2014
milaതിരുവനന്തപുരം:മിൽമ ഭരണസമിതി യോഗത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ മിൽമ  ചെയർമാനായി പി.റ്റി.ഗോപാലക്കുറുപ്പ് തിരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ നാലാം തവണയാണു അദ്ദേഹം ഈ
സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. രണ്ടായിരത്തി പതിനാലുമുതൽ വരുന്ന അഞ്ചു വർഷക്കാലത്തേക്കു വേണ്ടിയാണു തെരഞ്ഞെടുപ്പു നടന്നത്.തെരഞ്ഞെടുപ്പുകമ്മീഷൻ നിയോഗിച്ച പ്രിസൈഡിങ്ങ് ഓഫീസറുടെ നേതൃത്വത്തിലാണു തെരഞ്ഞെടുപ്പു നടന്നത്.മുപ്പതിലധികം വർഷങ്ങളായ്  ഗോപലക്കുറുപ്പ് ക്ഷീരമേഖലയിൽ സജീവ സാനിധ്യമാണ്.