കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് തലസ്ഥാനത്ത്

single-img
9 December 2014

rകെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരൻ നയിക്കുന്ന  ജനപക്ഷയാത്രയുടെ  സമാപനം ഇന്ന്. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിലെ സമാപന സമ്മേളനം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും . മദ്യനയം, ജനപക്ഷയാത്ര എന്നിവയെ ചൊല്ലി സംസ്ഥാന കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമായതിനിടെയാണ് രാഹുല്‍ കേരളത്തിലെത്തുന്നത് .വൈകീട്ട് നാലരയ്ക്കാണ് രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന ജനപക്ഷയാത്രയുടെ സമാപന സമ്മേളനം . എ.കെ ആന്റണി ,മുകള്‍ വാസ്‌നിക്ക് തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.