ആന്ധ്രാ പ്രദേശിന്റെ പുതിയ തലസ്ഥാനത്തെ ലോകോത്തരമാക്കുന്നതിന് സിംഗപ്പൂരുമായി ആന്ധ്രാ സർക്കാർ ധാരണാപത്രം ഒപ്പുവച്ചു

single-img
9 December 2014

oആന്ധ്രാ പ്രദേശിന്റെ പുതിയ തലസ്ഥാനത്തെ ലോകോത്തരമാക്കുന്നതിന് സിംഗപ്പൂരുമായി ആന്ധ്രാ സർക്കാർ ധാരണാപത്രം ഒപ്പുവച്ചു. തലസ്ഥാന നഗരത്തിന്റെ മാസ്റ്റർ പ്ളാൻ ആറു മാസത്തിനകം തയ്യാറാവുമെന്നും തുടർന്ന് വിശാലമായ പ്രവർത്തന പദ്ധതി തയ്യാറാക്കുമെന്നും സിംഗപ്പൂർ ആഭ്യന്തരകാര്യ മന്ത്രി എസ്.ഈശ്വരനുമായുള്ള ചർച്ചകൾക്ക് ശേഷം മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു അറിയിച്ചു.

 

രണ്ട് സർക്കാരിലെയും മുതിർന്ന ഉദ്യോഗസ്ഥരാണ് ധാരണാ പത്രത്തിൽ ഒപ്പുവച്ചത്. ധാരണാപത്രത്തിലെ തുടർ നടപടികൾക്കായി ഒരു സംയുക്ത കമ്മിറ്റിക്ക് രൂപം നൽകാനും തീരുമാനിച്ചു. അടുത്ത തിരഞ്ഞെടുപ്പിനു മുൻപായി തലസ്ഥാന നഗരത്തിന്റെ ആദ്യ ഘട്ടം പൂർത്തിയായി കാണണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.