ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ മുന്നിലെത്തിയിട്ടും ടൈം മാഗസിന്റെ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ പട്ടികയില്‍ നിന്നും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പുറത്തായി

single-img
9 December 2014

Narendra-Modi-Victoryടൈം മാഗസിന്റെ വായനക്കാരില്‍ നിന്ന് കൂടുതല്‍ വോട്ട് മോഡിക്ക് ലഭിച്ചെങ്കിലും പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ പട്ടികയില്‍ നിന്നും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പുറത്ത്. മോഡി ഉള്‍പ്പെട്ട അമ്പത് പേരുടെ പട്ടികയില്‍ നിന്ന് പത്രാധിപ സമിതി തയ്യാറാക്കിയ അവാര്‍ഡിന് പരിഗണിക്കുന്ന എട്ട് പേരുടെ ചുരുക്ക പട്ടികയില്‍ മോഡിക്ക് ഇടം ലഭിച്ചില്ല.

അലിബാബ ഗ്രൂപ്പ് മേധാവി ജാക്ക് മാ, എബോളക്കെതിരെ പോരാടിയവര്‍, റഷ്യന്‍ പ്രസിഡന്റ് വല്‍ഡിമര്‍ പുടിന്‍, ആപ്പിള്‍ സിഇഒ ടിം കുക്ക്, ഫെര്‍ഗൂസന്‍ പ്രക്ഷോഭകര്‍, ഗായിക ടൈലര്‍ സ്വിഫ്റ്റ്, ഫുട്‌ബോള്‍ ലീഗ്കമ്മീഷ്ണര്‍ റോഗര്‍ സ്‌റ്റോക്കോ, ഇറാഖിലെ കുര്‍ദ്ദിഷ് പോരാളി മസോഡ് ബര്‍സാനി എന്നിവരാണ് ടൈം ചുരുക്കപട്ടികയില്‍ ഇടം പിടിച്ചവര്‍.

1930ല്‍ മഹാത്മാ ഗാന്ധിക്ക് ലഭിച്ചതിന് ശേഷം ഇന്ത്യക്കാര്‍ക്ക് ആര്‍ക്കും ടൈമിന്റെ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ ലഭിച്ചിട്ടില്ല. 1927 മുതലാണ് ആ വര്‍ഷത്തെ വാര്‍ത്തയിലെ ഏറ്റവും സ്വാധീനമുളള വ്യക്തിയെ ടൈം തെരഞ്ഞെടുത്തത്. കഴിഞ്ഞ വര്‍ഷം ടൈം പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ ഫ്രാന്‍സിസ് മാര്‍പാപ്പയായിരുന്നു.