കൊച്ചിക്കും, കോഴിക്കോട്ടും ശേഷം ചുംബനസമരം വയനാട്ടിലേക്കും ആലപ്പുഴയിലേക്കും

single-img
9 December 2014

kiകൊച്ചിക്കും, കോഴിക്കോട്ടും ചുംബനസമരം വയനാട്ടിലേക്കും ആലപ്പുഴയിലേക്കും. ജനുവരി ആദ്യവാരം ആലപ്പുഴയിലും വയനാട്ടിലും ചുംബന സമരം സംഘടിപ്പിക്കുമെന്ന്‌ സംഘാടകര്‍ ഫെയ്‌സ്‌ബുക്കിലൂടെ അറിയിച്ചു.
അതേസമയം ചുംബന സമരത്തിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ രംഗത്തെത്തി.എന്നാൽ ചുംബനം ക്രമസമാധാന പ്രശ്‌നമായാല്‍ സംഗതി മാറുമെന്ന്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല വ്യക്‌തമാക്കി. ചുംബിക്കാം, പ്രതിഷേധിക്കാം. പക്ഷേ ക്രമസമാധാനപ്രശ്‌നമായി സംഗതി മാറിയാല്‍ പോലീസ്‌ ഇടപെടുമെന്ന്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല പറഞ്ഞു.