ഇന്ത്യൻ സൂപ്പർ ലീഗ്:കേരളാ ബ്ളാസ്റ്റേഴ്സ് സെമിയിൽ

single-img
9 December 2014

kഇന്ത്യൻ സൂപ്പർ ലീഗ് സെമിയിലേക്ക് കേരളാ ബ്ളാസ്റ്റേഴ്സ് കടന്നു.കൊച്ചിയില്‍ നടന്ന അവസാന ഹോം മാച്ചില്‍ എഫ്‌.സി പൂനെ സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ്‌ കേരളം പരാജയപ്പെടുത്തിയത്‌. ഇയാൻ ഹ്യൂമാണ് കേരളത്തിന്റെ വിജയ ഗോൾ സമ്മാനിച്ചത്.

19 പോയിന്റുമായാണ് കേരളം സെമി ഉറപ്പിച്ചത്. ഇന്ന് നടന്ന ഡല്‍ഹി-ചെന്നൈയിന്‍ മത്സരം സമനിലയിലായതാണ് കേരളത്തിന് വിജയം മാത്രം മതി സെമിയിലെത്താന്‍ എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത് .