ജമ്മു കശ്മീരിലെയും ജാര്‍ഖണ്ഡിലെയും മൂന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന്

single-img
9 December 2014

eജമ്മു കശ്മീരിലെയും ജാര്‍ഖണ്ഡിലെയും മൂന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന് .ജമ്മു കശ്മീരില്‍ 16 മണ്ഡലങ്ങളിലും ജാര്‍ഖണ്ഡില്‍ 17മണ്ഡലങ്ങളിലുമാണ് ഇന്ന്  വോട്ടെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും മൂന്ന് മന്ത്രിമാരും മൂന്നാം ഘട്ടത്തില്‍ ജനവിധി തേടും . രാവിലെ 8 മുതല്‍ നാലു മണിവരെയാണ് വോട്ടെടുപ്പ്. തീവ്രവാദി മാവോയിസ്റ്റ് ആക്രമണ ഭീഷണി കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഇരു സംസ്ഥാനങ്ങളിലും ഒരുക്കിയിരിക്കുന്നത്. ജമ്മു കശ്മീരില്‍ ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളിലാണ് കഴിഞ്ഞ വെള്ളിയാഴ്ച തീവ്രവാദി ആക്രമണങ്ങള്‍ നടന്നത്.