ഭക്തജനത്തിരക്ക്:ശബരിമലയില്‍ ദര്‍ശനസമയം കൂട്ടി

single-img
9 December 2014

saഭക്തജനത്തിരക്ക് കാരണം ശബരിമലയില്‍ ദര്‍ശനസമയം കൂട്ടി. ഉച്ചയ്ക്കും രാത്രിയും നടയടയ്ക്കുന്നത് അരമണിക്കൂര്‍ വൈകിയാണ്. അരമണിക്കൂര്‍ നേരത്തെ നട തുറക്കുകയും ചെയ്തു. മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം തുടങിയതിനുശേഷം, ഏറ്റവും വലിയതിരക്കാണ് ശബരിമലയില്‍ ഇന്നലെ അനുഭവപ്പെട്ടത്. തിരക്ക് നിയന്ത്രണാധീതമായതോടെ, പതിനെട്ടാം പടിയുടെ നിയന്ത്രണം ദ്രുതകര്‍മ്മസേന ഏറ്റെടുത്തു.

തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ പമ്പയിലും മരക്കൂട്ടത്തും തീര്‍ഥാടകരെ വടംകെട്ടി തടഞ്ഞു. തിരക്ക് കുറയുന്ന ക്രമത്തില്‍ ഘട്ടംഘട്ടമായാണ് ഇവിടങ്ങളില്‍നിന്ന് തീര്‍ഥാടകരെ കയറ്റിവിട്ടത്. തിങ്കളാഴ്ച രാവിലെ മുതല്‍ ചാലക്കയം മുതല്‍ പമ്പ ത്രിവേണി വരെ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.